|    Oct 17 Wed, 2018 8:25 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കടല്‍ കടന്നവര്‍

Published : 18th September 2017 | Posted By: fsq

 

ഹോങ്കോങിലും മൊറീഷസിലും കാരിബീയന്‍ പ്രദേശങ്ങളിലും ഇന്ത്യന്‍ വംശജര്‍ ധാരാളമായി കാണുന്നതിന്റെ പ്രധാന കാരണം ബ്രിട്ടിഷ് അധിനിവേശമാണ്. ചൈനയിലേക്ക് കറുപ്പ് കടത്തുന്ന ജോലി പലപ്പോഴും ഇന്ത്യക്കാര്‍ക്കായിരുന്നു. ലാഭം അടിച്ചെടുക്കാന്‍ വെള്ളക്കാരും ശാരീരികാധ്വാനത്തിന് ഇന്ത്യക്കാരും എന്നതായിരുന്നു അവസ്ഥ. മൊറീഷസിലും സുറിനാമിലും ട്രിനിഡാഡിലും ദുര്‍ഗമമായ വനമേഖലകള്‍ വെട്ടിത്തെളിയിച്ച് വലിയ തോട്ടങ്ങളാക്കി മാറ്റുന്ന ജോലിയായിരുന്നു ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഉണ്ടായിരുന്നത്. മലമ്പനിയും വയറിളക്കവും മൂലം ആയിരങ്ങള്‍ അങ്ങനെ മൃതിയടഞ്ഞു. എന്നാല്‍ ശ്രീലങ്ക, ബര്‍മ തുടങ്ങിയ രാജ്യങ്ങളൊഴിച്ച് ബാക്കി എല്ലായിടത്തും അവര്‍ സ്വതന്ത്ര രാജ്യങ്ങളിലെ പൗരന്‍മാരായി. മൊറീഷസിലെ ഇന്ത്യന്‍ വംശജര്‍ ആ രാജ്യത്തെ ഏറ്റവും സമ്പന്നരായ വിഭാഗമാണ്. ഏതാണ്ട് അഞ്ചു ലക്ഷം ഇന്ത്യക്കാരാണ് മുമ്പ് മൊറീഷസിലേക്കു കടന്നത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരും പൊതുവില്‍ സുഖജീവിതം നയിക്കുന്നു. കറുത്തവരേക്കാള്‍ മൂന്നിരട്ടിയാണ് അവരുടെ ശരാശരി വരുമാനം. എന്നാല്‍, ട്രിനിഡാഡ് പോലുള്ള രാജ്യങ്ങളില്‍ അവരുടെ അവസ്ഥ അത്ര മെച്ചമല്ല. അവര്‍ക്കു മുമ്പു വന്ന ആഫ്രിക്കന്‍ വംശജര്‍ക്കാണ് ഭരണത്തില്‍ മുന്‍തൂക്കം. ഗയാനയില്‍ വംശീയമായ വിഭജനം കൂടുതല്‍ ശക്തമാണ്. കടല്‍ കടന്ന ഇന്ത്യക്കാര്‍ തങ്ങളുടെ ജാതീയവും വംശീയവുമായ ഭാണ്ഡവും കൈയില്‍ വച്ചിരുന്നു. അതിന്റെ പ്രശ്‌നങ്ങളും ചിലയിടങ്ങളില്‍ കാണാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss