|    Dec 12 Tue, 2017 7:49 pm
FLASH NEWS

കടല്‍ഭിത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തും: മന്ത്രി മൊയ്തീന്‍

Published : 4th December 2017 | Posted By: kasim kzm

കൊടുങ്ങല്ലൂര്‍: കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്താന്‍ വ്യവസായ മന്ത്രി എ സി മൊയ്തീന്‍ നിര്‍ദ്ദേശം നല്‍കി.
കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ റേഷന്‍, നഷ്ടപരിഹാരം തുടങ്ങിയ സഹായങ്ങള്‍ അടിയന്തിരമായി വിതരണം ചെയ്യാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പ് മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട മന്ത്രി മൊയ്തീന്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
എംഎല്‍എമാരായ ഇ ടി ടൈസണ്‍, വി ആര്‍ സുനില്‍കുമാര്‍, പ്രഫ. കെ യു അരുണന്‍, കെ വി അബ്ദുള്‍ ഖാദര്‍, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, നഗരസഭാ കൗണ്‍സിലര്‍ കെ ആര്‍ ജൈത്രന്‍, എഡിഎം സജന്‍, ഡെപ്യൂട്ടി കളക്ടര്‍ ലതിക, ഡിവൈഎസ്പി ഫേമസ് വര്‍ഗീസ്, താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി സൂപ്രണ്ട് ഡോ.ടി വി റോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിന്ദു, ഫിഷറീസ്, ഫയര്‍ഫോഴ്‌സ്, മല്‍സ്യഫെഡ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക