|    Aug 19 Sun, 2018 3:32 am
FLASH NEWS

കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തീകരിക്കണം: എസ്ഡിപിഐ

Published : 12th March 2018 | Posted By: kasim kzm

വടകര: നഗരസഭയിലെ 44ാം വാര്‍ഡായ കൊയിലാണ്ടി വളപ്പ് പ്രദേശത്തെ വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന കടല്‍ഭിത്തി ഉടന്‍ തന്നെ പുനര്‍നിര്‍മ്മിക്കണമെന്ന് എസ്ഡിപിഐ കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. നൂറുകണക്കിന് ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശത്ത് കടല്‍ക്ഷോഭം ഉണ്ടാകുമ്പോള്‍ ഭീതിയോടെ കഴിയേണ്ട അവസ്ഥയാണ് മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. പല വീടുകളും കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിരുന്നു.
എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഒരു പരിഹാര നടപടിയുടെ ഇതുവരെ ഉണ്ടായിട്ടില്ല. ഈ പ്രദേശത്തോട് ജനപ്രതിനിധികള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് കടല്‍ഭിത്തി നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള കൊയിലാണ്ടി വളപ്പ് ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികളായി കെവിപി ഷാജഹാന്‍(പ്രസിഡന്റ്), പികെ റിഷാല്‍(വൈസ് പ്രസിഡന്റ്), സിവി സജീര്‍(സെക്രട്ടറി), നിസ്താര്‍(ജോ.സെക്രട്ടറി), ഇവി ഇസ്മായില്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സവാദ് വടകര, സിദ്ധീഖ് പുത്തൂര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss