|    Dec 16 Sat, 2017 2:50 pm
FLASH NEWS

കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന്

Published : 8th December 2017 | Posted By: kasim kzm

പള്ളുരുത്തി: കടല്‍ഭിത്തിയുടെ നിര്‍മാണം ആരംഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചെല്ലാനം ജനകീയ സമരസമിതി. കലക്ടറുടെ അധ്യക്ഷതയില്‍ സമരസമിതി നേതാക്കളുമായി നടന്ന ചര്‍ച്ച നടന്നെങ്കിലും നിര്‍മാണം ആരംഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറേണ്ട എന്ന തീരുമാനത്തില്‍ സമരസമിതി നില്‍ക്കുകയായിരുന്നു. തകര്‍ന്ന് കിടക്കുന്ന കടല്‍ഭിത്തികളുടെ നിര്‍മാണം ആരംഭിച്ചെങ്കില്‍ മാത്രം സമരം നിര്‍ത്തിയാല്‍ മതിയെന്ന് സമരസമിതി തീരുമാനമെടുത്തു. ഇതോടെ സമരം തുടരുകയായിരുന്നു.ജനപ്രതിനിധികള്‍ക്കെതിരേയും മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. സമരവേദിയിലെത്തിയ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ഒഴിച്ച് എല്ലാവരും സംസാരിച്ചു.  മനുഷ്യാവകാശ പ്രവര്‍ത്തകയും മുന്‍ ജഡ്ജി ലീലാമണിയും പി സി ജോര്‍ജ് എംഎല്‍എയും സമരവേദിയില്‍ എത്തി. വൈദികരായ ഫ്രാന്‍സിസ് പൂപ്പാടി, സെബാസ്റ്റിന്‍ പുത്തന്‍പുരക്കല്‍, പ്രസാദ് കണ്ടത്തിപ്പറമ്പില്‍, അരുണ്‍ അറക്കല്‍, മാക്‌സന്‍ കുറ്റിക്കാട്ടില്‍, സെബാസ്റ്റിന്‍ കരുമാഞ്ചേരി, വര്‍ഗീസ് പള്ളിപ്പറമ്പില്‍, ലിജേഷ് കാളിപ്പറമ്പില്‍, ആന്റണി കുഴിവേലി, ജോണ്‍ കണ്ടത്തിപ്പറമ്പ് തുടങ്ങിയവരാണ് നിരാഹാരമിരുന്നത്. കൊച്ചി രൂപതാ വികാരി ജനറല്‍ മോണ്‍.പീറ്റര്‍ ചടയനാട് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക