|    May 29 Mon, 2017 3:23 pm
FLASH NEWS

കടല്‍ഭിത്തി ഉയരം കൂട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും: മന്ത്രി

Published : 4th July 2016 | Posted By: SMR

വടകര: കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിലെ കടല്‍ഭിത്തിയുടെ ഉയരം കൂട്ടാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. വടകരയില്‍ മറ്റൊരു പരിപാടിക്ക് എത്തിയ ടിപി രാമകൃഷ്ണന്‍ താഴെഅങ്ങാടിയിലെ തീരദേശ മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഇങ്ങനെ പറഞ്ഞത്.
കടലില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കുന്നതിനായി അതാത് പഞ്ചായത്ത്-മുനിസിപാലിറ്റി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്ഡകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താഴെഅങ്ങാടിയിലെ കടലാക്രമണം രൂക്ഷമായ മുകച്ചേരി ഭാഗം, പാണ്ടികശാല വളപ്പ്, ആവിക്കല്‍ എന്നീ തീരപ്രദേശങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കനത്ത മഴയിലും കാറ്റിലും കഴിഞ്ഞ ദിവസം വീട് തകര്‍ന്ന പാണ്ടികശാല വളപ്പിലെ ആങ്ങാട്ട് പുതിയപുരയില്‍ അഷ്‌റഫിന്റെ വീടും മന്ത്രി സന്ദര്‍ശിച്ചിട്ടുണ്ട്. വീട് തകര്‍ന്ന കുടുംബത്തിന് ആവശ്യമായ സഹായം സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
കടലാക്രമണം രൂക്ഷമായതോടെ ഈ മേഖലയിലെ 200 ഓളം വീടുകളാണ് ഭീതിയില്‍ കഴിയുന്നത്. മന്തിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച നഗരസഭാ ചെയര്‍മാന്‍ കെ ശ്രീധരനോട് അപകട ഭീഷണി നേരിടുന്ന മുഴുവന്‍ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാന്‍ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി. സി കെ നാണു എംഎല്‍എ കൗണ്‍സിലര്‍ എം ബിജു, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ സി പവിത്രന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day