|    Nov 21 Tue, 2017 7:28 pm
FLASH NEWS

കടല്‍ഭിത്തിയില്ല; ചേരങ്കൈ വെസ്റ്റ് നിവാസികള്‍ ദുരിതത്തില്‍

Published : 11th July 2016 | Posted By: SMR

ചേരങ്കൈ: നഗരസഭയിലെ ഒന്നാംവാര്‍ഡായ ചേരങ്കൈ വെസ്റ്റ് മുതല്‍ ലൈറ്റ് ഹൗസ് വരെയുള്ള തീരദേശ മേഖലയില്‍ നൂറോളം കുടുംബങ്ങള്‍ ദുരിതത്തില്‍. കടല്‍ഭിത്തി ഇല്ലാത്തതിനാല്‍ ഇവിടെ ഏതുസമയത്തും കരകടലെടുക്കുമെന്ന അവസ്ഥയിലാണ്.
ഓരോ വര്‍ഷവും രണ്ട് കിലോമീറ്ററോളം ഭാഗങ്ങള്‍ കടലെടുത്തുകൊണ്ടിരിക്കുകയാണ്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ ഭാഗങ്ങളില്‍ കടല്‍ ക്ഷോഭം അനുഭവപ്പെട്ടിരുന്നു. കടല്‍ഭിത്തി നിര്‍മിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ചില വീടുകള്‍ പൂര്‍ണമായും മറ്റുചിലത് ഭാഗികമായും തകര്‍ന്നിരുന്നു.
കായ്ഫലമുള്ള നിരവധി തെങ്ങുകളും കടലെടുത്തിരുന്നു. തീരപ്രദേശത്തുള്ള എല്ലാവീടുകളിലെകിണറുകളിലും ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമായിരിക്കുകയാണ്. മിക്ക കിണറുകളിലും കോളിഫോം ബാക്ടീരിയ കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇതോടെ ഡെങ്കിപ്പനി, കോളറ, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ പടരുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ചേരങ്കൈ വെസ്റ്റില്‍ കടല്‍ഭിത്തി നിര്‍മിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ്‌രിയ ഹമീദ് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍, ഇറിഗേഷന്‍ അസി. എന്‍ജിനീയര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, സപ്ലൈ ഓഫിസര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കടല്‍ക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് സൗജന്യ റേഷനും ധനസഹായവും സൗജന്യ ചികില്‍സയും ഏര്‍പ്പെടുത്തണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക