|    Oct 19 Thu, 2017 3:07 pm
FLASH NEWS

കടല്‍ത്തീരത്ത് പുതുമനിറഞ്ഞ സ്ഥാനാര്‍ഥി പര്യടനം

Published : 28th October 2015 | Posted By: SMR

പൊന്നാനി: മുനിസിപ്പാലിറ്റിയിലെ 49ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മല്‍സ്യത്തൊഴിലാളികളുടെ വോട്ട് അഭ്യര്‍ഥിക്കുന്നതിനു വേണ്ടി ബോട്ടില്‍ പ്രചാരണം നടത്തി.
മല്‍സ്യത്തൊഴിലാളി ഫെഡറേഷന്റെ ദേശീയ ട്രഷറര്‍ കൂടിയാണ് എ കെ ജബ്ബാര്‍. നടപ്പാക്കുന്ന കാര്യങ്ങള്‍ മല്‍ സ്യത്തൊഴിലാളികളോട് പറയുകയും എന്‍ഡിഎ സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും കൊണ്ടുവന്ന ഡോ. മീനകുമാരി റിപോര്‍ട്ടിനെക്കുറിച്ചും അദ്ദേഹം മല്‍സ്യത്തൊഴിലാളികളോട് വിശദീകരിച്ചു. എല്ലാ മല്‍സ്യത്തൊഴിലാളികളെയും നേരില്‍ കണ്ടാണ് വോട്ട് അഭ്യര്‍ഥിച്ചത്. പുതുമയായ വോട്ടഭ്യര്‍ഥന കണ്ട് മറ്റ് മല്‍സ്യത്തൊഴിലാളികള്‍ സ്ഥാനാര്‍ഥി സഞ്ചരിക്കുന്ന ബോട്ടിനടുത്തെത്തി അഭിവാദ്യമര്‍പ്പിച്ചു.
സ്ഥാനാര്‍ഥിയുടെ കൂടെ വി അബ്ദുറസാഖ്, കെ ബി എസ് സഫറുള്ള, റാഫി, അണ്ണാച്ചി അഷറഫ്, വി ഹംസ, കുരിക്കള്‍ മുഹമ്മദ്, എ കെ ബഷീ ര്‍, അന്‍സാര്‍, മന്‍സൂര്‍, ഹനീഫ എന്നിവരുമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക