|    Oct 23 Tue, 2018 4:07 am
FLASH NEWS

കടല്‍ക്ഷോഭ പ്രദേശങ്ങളില്‍ ദ്രുത കര്‍മ സേവനങ്ങളുമായി പൊന്നാനി നഗരസഭ

Published : 3rd December 2017 | Posted By: kasim kzm

പൊന്നാനി: പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമായ ഇടങ്ങളില്‍ നഗരസഭയുടെ തൊഴിലുറപ്പ് ജോലിക്കാര്‍ വൃത്തിയാക്കി. കഴിഞ്ഞ ദിവസം തുടങ്ങിയ ശക്തമായ തിരമാലയില്‍ അഴീക്കല്‍, മുറിഞ്ഞഴി എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളവും ചെളിയും കയറിയിരുന്നു.
ഇവിടെങ്ങളിലാണ് നഗരസഭ തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗിച്ച് വൃത്തിയാക്കിയത്. വരും ദിവസങ്ങളിലും വൃത്തിയാക്കുന്ന ജോലി കൂടുതല്‍ തൊഴിലുറപ്പ് തൊഴിലാളികളെ നിര്‍ത്തി ചെയ്യിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.കടലാക്രമണം രൂക്ഷമായ അഴീക്കലില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം ക്യാമ്പ് ചെയ്തിരുന്നു.  കടലാക്രമണത്തെ തുടര്‍ന്ന് കുടിവെള്ളം ക്ഷാമം നേരിടുന്ന നഗരസഭയിലെ മുഴുവന്‍ തീര പ്രദേശത്തും കുടിവെള്ളം വിതരണം നഗരസഭ ആരംഭിച്ചു. കടലാക്രമണം രൂക്ഷമാകുന്ന ഇടങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ നഗരസഭയുടെ ഓഫീസ് കെട്ടിടം ഇന്നലെ രാത്രി മുതല്‍ സജ്ജമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss