|    Dec 15 Fri, 2017 3:55 pm
FLASH NEWS

കടല്‍കയറിയ കര ശുചീകരിക്കാന്‍ സൈന്യം

Published : 7th December 2017 | Posted By: kasim kzm

കൊടുങ്ങല്ലൂര്‍: കടല്‍കയറിയ കര ശുചീകരിക്കാന്‍ സൈന്യം രംഗത്ത്. ബിഎസ്എഫ് 162ാം നമ്പര്‍ ബറ്റാലിയനിലെ 45 സൈനികരാണ് ഇന്‍സ്‌പെക്ടര്‍ റാണയുടെ നേതൃത്വത്തില്‍ എറിയാട് പഞ്ചായത്തിലെ കടപ്പുറത്ത് സന്നദ്ധ സേവനം നടത്തിയത്.
വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ജനവാസ കേന്ദ്രങ്ങളില്‍ ശുചീകരണം നടത്തിയ ജവാന്‍മാര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നു. രാവിലെ ആറു മണി മുതല്‍ക്കെ സൈനികര്‍ രംഗത്തുണ്ടായിരുന്നു.
ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ച് കടപ്പുറത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ സേവനം ചെയ്ത പട്ടാളക്കാര്‍ക്ക് ഇളനീരും മറ്റും നല്‍കി നാട്ടുകാര്‍ സ്‌നേഹം പങ്ക് വെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക