|    Jul 20 Fri, 2018 8:06 am
FLASH NEWS

കടലോരത്ത് മാലിന്യം കുമിഞ്ഞുകൂടുന്നു

Published : 20th September 2017 | Posted By: fsq

 

പൊന്നാനി: പുഴയില്‍ നിന്നുള്ള വെള്ളം കടലിലേക്ക് ഇരച്ചെത്തിയതോടെ കടലോരത്ത് മാലിന്യം അടിഞ്ഞുകൂടുന്നു. വിഷപാമ്പുകളുള്‍പ്പെടെയുള്ള ഈ ജന്തുക്കളാണ് കടല്‍ തീരത്ത് എത്തിയത്.മഴ പെയ്തതോടെ ബിയ്യം, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജുകളുടെ ഷട്ടറുകള്‍ തുറന്നതോടെയാണ് വെള്ളത്തില്‍ മാലിന്യങ്ങളും ഇഴജന്തുക്കളും അഴിമുഖത്ത് എത്തിയത്. കടല്‍ത്തിരമാലകള്‍ക്കൊപ്പം ഇപ്പോള്‍ ഇഴജന്തുക്കളും മാലിന്യങ്ങളും കരയിലേക്ക് എത്തുകയാണ്. പാമ്പുകള്‍ ഉള്‍പ്പെടെയുള്ളവ കരയിലേക്കെത്തിയതിനാല്‍ തീരവാസികളും ആശങ്കയിലാണ്.  കൂടാതെ കടല്‍ തീരത്ത് അസഹ്യമായ ദുര്‍ഗന്ധവുമുണ്ട്. ചണ്ടികള്‍ അടികൂടിയതിനാല്‍ രോഗ ഭീതിയുമുണ്ട്. പുഴയിലെ വെള്ളം ഇരച്ചെത്തുന്നതിനാല്‍ വരും ദിനങ്ങളിലും കടല്‍ തീരത്ത് മാലിന്യം അടിഞ്ഞുകൂടാനുള്ള സാധ്യതയും ഉണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss