|    Oct 22 Sun, 2017 3:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കടലില്‍ സ്പീഡ് ബോട്ട് മറിഞ്ഞ് മൂന്നുവയസ്സുകാരന്‍ മരിച്ചു

Published : 7th October 2016 | Posted By: SMR

മംഗളൂരു: പണമ്പൂരില്‍ മാതാപിതാക്കളോടൊപ്പം സ്പീഡ് ബോട്ടില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടയില്‍ ബോട്ട് മറിഞ്ഞ് മൂന്നുവയസ്സുകാരന്‍ കടലില്‍ വീണു മരിച്ചു.
കാസര്‍കോട് തളങ്കര ജദീദ് റോഡിലെ സനാഹ് ഇലാഹി-ഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് സദാനാണു മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. ഇന്നലെ രാവിലെ ഒമ്പതോടെയാണു മയ്യിത്ത് കണ്ടെത്തിയത്. ഈ കുടുംബം മംഗളൂരു പിവിഎസ് സര്‍ക്കിളിലെ ഫഌറ്റിലാണു താമസം. പിതാവ് സനാഹ് നാലുദിവസം മുമ്പാണു ദുബയില്‍ നിന്നു നാട്ടിലെത്തിയത്. വൈകീട്ട് നാലരയോടെ ഭാര്യ ഫാത്തിമയെയും മകന്‍ മുഹമ്മദ് സദാനെയും കൂട്ടി പണമ്പൂര്‍ ബീച്ചില്‍ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു.
ബീച്ചില്‍ ഇരിക്കുന്നതിനിടയില്‍ സ്പീഡ്‌ബോട്ടില്‍ എട്ടംഗസംഘം കയറി. യാത്രപുറപ്പെട്ട് 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ ബോട്ടിന്റെ യന്ത്രം നിലച്ചു. ഇതിനിടയില്‍ തിരമാലയടിച്ച് ബോട്ട് മറിയുകയായിരുന്നു. യാത്രക്കാരെല്ലാം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നു. മരിച്ച കുട്ടി പിതാവിന്റെ മടിയിലിരിക്കുകയായിരുന്നു. ഇതിനിടയില്‍ കടലില്‍ പെടുകയായിരുന്നു.
മറ്റുള്ളവര്‍ രക്ഷപ്പെട്ടു. കുട്ടിയെ കണ്ടെത്താന്‍വേണ്ടി ഏറെ നേരം പരിശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ അപകടത്തില്‍പ്പെട്ട സ്ഥലത്തിനടുത്തുവച്ചാണ് മൃതദേഹം കണ്ടെത്തിയത്. മയ്യിത്ത് ബിസി റോഡ് മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക