|    Jan 17 Tue, 2017 10:28 am
FLASH NEWS

കടലില്‍ വീണ യുവാവിനെ കണ്ടെത്താനായില്ല

Published : 7th October 2016 | Posted By: Abbasali tf

വൈപ്പിന്‍: മല്‍സ്യബന്ധനത്തിനിടെ ബോട്ടില്‍ നിന്നും കടലില്‍ തെറിച്ചു വീണ് കാണാതായ യുവാവിനെ കണ്ടത്താനാവാത്തതിനാല്‍ ഒരു കുടംബം കണ്ണീര്‍ കയത്തില്‍. മുനമ്പം ചിറയത്ത് തോമസ്-മേരി ദമ്പതികളുടെ മകന്‍ ഷെനറ്റിനെ(32)കാത്ത് കുടുംബം കണ്ണീരോട് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു മാസം പിന്നിട്ടു. ഇതുവരെ യുവാവിനെ കുറിച്ച് ഒരു വിവരവുമില്ല. മല്‍സ്യബന്ധനത്തിനിടെ ബോട്ടുകളും മറ്റുയാനങ്ങളും ഇപ്പോഴും കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല. സെന്റ് ജൂഡ് എന്ന ബോട്ടിലെ തൊഴിലാളിയായ ഷെനറ്റ് കഴിഞ്ഞമാസം അഞ്ചിനു പുലര്‍ച്ചെ മുനമ്പം അഴിക്ക് പടിഞ്ഞാറ് വല വലിച്ചുകൊണ്ടിരിക്കെയാണ് തെറിച്ചു വീണത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലിസ്, കോസ്റ്റ്ഗാര്‍ഡ് എന്നിവ സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. പിന്നീട് ആള്‍ മരിച്ചതായി പോലിസ് സ്ഥിരീകരിച്ചെങ്കിലും മൃതദേഹമെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷയായിരുന്നു കുടുംബാംഗങ്ങള്‍ക്ക്. എന്നാല്‍ ഇനി ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക