|    Oct 20 Fri, 2017 9:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കടലില്‍ വീണ ആനയെ ശ്രിലങ്കന്‍ നാവികസേന രക്ഷിച്ചു

Published : 14th July 2017 | Posted By: fsq

 

കൊളംബോ: കടലില്‍വീണു തിരികെ കയറാന്‍ പ്രയാസപ്പെട്ട ആനയെ ശ്രിലങ്കന്‍ നാവികസേന അദ്ഭുതകരമായി രക്ഷപ്പെടുത്തി. കടലില്‍ എട്ടു നോട്ടിക്കല്‍ മൈല്‍ അകലെയാണ് രക്ഷപ്പെടാനാവാതെ ക്ലേശിക്കുന്ന ആനയെ  ലങ്കന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ കണ്ടത്തിയത്. 12 മണിക്കൂര്‍ നീണ്ട സാഹസിക നീക്കത്തിനൊടുവിലാണ് ഉദ്യോഗസ്ഥര്‍ ആനയെ അദ്ഭുതകരമായി  കരക്കെത്തിച്ചത്. വന്യജീവിവകുപ്പിന്റെ സഹകരണത്തോടെ നാവികര്‍ കയറുകളുമായി നീന്തി ആനയെ കയറില്‍ കുരുക്കുകയായിരുന്നു. പിന്നീട് ബോട്ടില്‍ കയര്‍ ബന്ധിച്ച് കരയ്ക്കടുപ്പിച്ചു. പരിഭ്രാന്തിയിലായ ആനയെ കയറില്‍ ബന്ധിപ്പിക്കാന്‍ മണിക്കൂറുകള്‍ എടുത്തു. ദ്വീപിലെ കാട്ടില്‍നിന്നും അലഞ്ഞുനടന്ന ആന വെള്ളത്തിലിറങ്ങിയപ്പോള്‍ തിരയ്‌ക്കൊപ്പം ദൂരത്തേക്ക് നീങ്ങിപ്പോവുകയായിരുന്നുവെന്ന് നാവികര്‍ പറഞ്ഞു. ശ്രിലങ്കയിലെ ട്രിന്‍കോമാലിയിലാണ് സംഭവം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക