|    May 30 Tue, 2017 4:34 am
FLASH NEWS

കടലില്‍ ചെറുമല്‍സ്യങ്ങളെ പിടികൂടുന്നതിനു വിലക്ക്

Published : 5th August 2016 | Posted By: SMR

ആലപ്പുഴ: കടലില്‍ നിന്ന് നിശ്ചിത വലിപ്പത്തില്‍ കുറഞ്ഞ ചെറുമല്‍സ്യങ്ങള്‍ പിടിച്ചെടുത്തു വിപണനം ചെയ്യുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയ ഫിഷറീസ് വകുപ്പിന്റെ നടപടി മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാവും. ചെറുമല്‍സ്യങ്ങളെ പിടിച്ച് നശിപ്പിക്കുന്നത് മല്‍സ്യസമ്പത്തിനു സര്‍വനാശം വരുത്തുമെന്ന കാരണം പറഞ്ഞാണ് നടപടി സ്വീകരിച്ചത്. അതേസമയം ട്രോളിങ് കഴിഞ്ഞ് കടലില്‍ മല്‍സ്യബന്ധനത്തിനിറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് വലുതും ചെറുതമായ മല്‍സ്യങ്ങളെ ലഭിക്കുന്നുണ്ട്. ചെറിയ മല്‍സ്യങ്ങളെ കരയിലെത്തിച്ച് വില്‍പ്പന നടത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടി മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാവും.
ചെറുമല്‍സ്യങ്ങളെ പിടിച്ചെടുക്കുന്ന മല്‍സ്യബന്ധന രീതി നിരുല്‍സാഹപ്പെടുത്തുന്നതിനായി കണിച്ചുകുളങ്ങര മേഖലയില്‍ ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വ്യാപക പരിശോധനകള്‍ നടന്നുവരുന്നു. മല്‍സ്യത്തൊഴിലാളികള്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കണിച്ചുകുളങ്ങര കടപ്പുറത്ത് ഫീഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എസ് സാജുവിന്റെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വള്ളം ഉടമകള്‍ക്കായി ബോധവല്‍ക്കരണ പരിപാടി നടത്തി. നിയമവിരുദ്ധമായി മല്‍സ്യബന്ധനം നടത്തുന്ന യാനത്തിന്റെ രജിസ്‌ട്രേഷനും ലൈസന്‍സും മണ്ണെണ്ണ പെര്‍മിറ്റും റദ്ദു ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day