|    May 28 Sun, 2017 10:32 am
FLASH NEWS

കടലില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

Published : 16th September 2016 | Posted By: SMR

കോഴിക്കോട്: ബക്രീദ്-ഓണം ആഘോഷത്തിനിടെ കടലില്‍ കാണാതായ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ കുരുവട്ടൂര്‍ തടത്തില്‍ മുഹമ്മദ് അഫ്‌സലി(17)ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11 ഓടെ മുഖദാറിനു സമീപം കടലില്‍ കണ്ടെത്തിയത്.
പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമ്മദ് അഫ്‌സലിനെ ബുധനാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. ഡിടിപിസിയുടെ ബീച്ചിലെ ഓണാഘോഷ പരിപാടിക്കിടെയാണു മുഹമ്മദ് അഫ്‌സല്‍ സുഹൃത്തുക്കളായ ഹാരിസ്, അന്‍സിഫ്, മുഹമ്മദ് ഫവാസ് എന്നിവര്‍ക്കൊപ്പം കടലില്‍ ഇറങ്ങിയത്. നാലുപേരും വെള്ളത്തില്‍ പോയെങ്കിലും മറ്റുള്ളവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ നാട്ടിലേക്കു മടങ്ങി. പോലിസും അഗ്‌നിശമന സേനയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ നടത്തിയെങ്കിലും മുഹമ്മദ് അഫ്‌സലിനെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ മുഖദാര്‍ ബീച്ചില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടെ നാട്ടുകാരാണ് വെള്ളത്തിനടിയില്‍ സ്ലാബില്‍ കുടുങ്ങിയനിലയില്‍ മൃതദേഹം കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഹംസയുടെയും മറിയക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: സാബിയ, ഷെറിന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day