|    Dec 15 Sat, 2018 2:54 am
FLASH NEWS

കടലില്‍ കാണാതായ പതിനാറുകാരനെ കണ്ടെത്താനായില്ല

Published : 4th September 2018 | Posted By: kasim kzm

വിഴിഞ്ഞം: കടലില്‍ കുളിക്കാനിറങ്ങി കാണാതായ പതിനാറു കാരന് വേണ്ടി ഇന്നലെയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം മുല്ലൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ കുമാറിന്റെയും കലയുടെയും മകന്‍ ശ്രീകാന്തിന് വേണ്ടി തീരദേശ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ഇന്നലെ നടത്തിയ തിരച്ചിലാണ് വിഫലമായത്. ഞായറാഴ്ച വൈകീട്ട് നാലോടെ വിഴിഞ്ഞം തോട്ടം നാഗര്‍ ക്ഷേത്രത്തിന് സമീപം ആറംഗ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയ ശ്രീകാന്തിനെ ശക്തമായ തിരയില്‍പ്പെട്ടാണ് കാണാതായത്. കൂടെയുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. നിറയെ പാറക്കെട്ടുകള്‍ ഉള്ള ഭാഗമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്‌കരമാണെന്നും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാത്രിയോടെ നിര്‍ത്തിവച്ച തിരച്ചില്‍ ഇന്നും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss