|    Aug 18 Fri, 2017 12:41 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കടലിലെ ചെറുജീവികളുടെ ആക്രമണത്തില്‍ 16കാരന് ഗുരുതര പരിക്ക്‌

Published : 8th August 2017 | Posted By: fsq

 

മെല്‍ബണ്‍: കടലിലെ ചെറു ജീവികളുടെ ആക്രമണത്തില്‍ കൗമാരക്കാരന് ഗുരുതര പരിക്ക്്്. ആസ്‌ത്രേലിയയിലെ മെല്‍ബണിലാണ് സംഭവം. പേന്‍ പോലുള്ള ചെറിയ ജീവികള്‍ സാം കനിസ് എന്ന 16കാരന്റെ കാലിലെ മാംസം ഭക്ഷിച്ചതായാണ് റിപോര്‍ട്ട്. കടല്‍വെള്ളത്തില്‍ കാല് കഴുകാനിറങ്ങിയ സാമിന്റെ കാലില്‍ ജീവികള്‍ പറ്റിപ്പിടിക്കുകയും കാലിലെ മാംസം ഭക്ഷിക്കുകയുമായിരുന്നു. ഫുട്‌ബോള്‍ കളികഴിഞ്ഞ്് തിരിച്ചുപോവുമ്പോഴായിരുന്നു സംഭവമെന്ന് സാമിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. കടല്‍വെള്ളത്തില്‍നിന്ന് കാലെടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ രക്തപ്രവാഹമുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേന്‍പോലുള്ള ചെറു ജീവികള്‍ കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. രക്തപ്രവാഹം നില്‍ക്കാത്തതിനെ തുടര്‍ന്ന് മകനെ ആശുപത്രിയിലെത്തിച്ചെങ്കിലും കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ സാധിച്ചില്ലന്ന്്് സാമിന്റെ പിതാവ് ജറോഡ് കനിസ് പറഞ്ഞു. ഇത്തരമൊരു അപകടമുണ്ടാവുന്നത് അസാധാരണമാണെന്ന് ന്യൂ സൗത്ത് വേല്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക