|    Nov 17 Sat, 2018 5:41 am
FLASH NEWS

കടലിലെ അപകടം: മലബാര്‍ തീരത്ത് മറൈന്‍ ആംബുലന്‍സ്

Published : 9th August 2018 | Posted By: kasim kzm

പൊന്നാനി: മലബാര്‍ തീരത്തെ കടലില്‍ അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ജീവന്‍രക്ഷാ സൗകര്യമുള്ള മറൈന്‍ ആംബുലന്‍സ് വരുന്നു. ഇതോടെ കടലിലെ അപകടങ്ങളിലെ മരണനിരക്ക് കുറയ്്ക്കാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 14 നോട്ടിക്കല്‍ മൈല്‍ കടലിനുള്ളില്‍ അപകടത്തില്‍പ്പെട്ടവരെ ഒരുമണിക്കൂറിനുള്ളില്‍ രക്ഷിക്കാനും മല്‍സ്യത്തൊഴിലാളികളുടെ ജോലിക്കിടയിലെ ഏത് അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനും മറൈന്‍ അംബുലന്‍സിനു കഴിയും.
ഈ മണ്‍സൂണില്‍ മലബാര്‍ തീരത്ത് പലപ്പോഴായി 10 പേരുടെ ജീവനാണ് അപകടങ്ങളില്‍ നഷ്ടപ്പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ക്ക് വേഗത്തില്‍ ചികില്‍സ കിട്ടാത്തതാണ് പലപ്പോഴും മരണകാരണമായതെന്ന് ഫിഷറീസ് ഡിപാര്‍ട്ട്‌മെന്റ് പറയുന്നു. മറൈന്‍ ആംബുലന്‍സ് വരുന്നതോടെ ഇതിനെല്ലാം പരിഹാരമാവുമെന്നാണു വിലയിരുത്തല്‍. നിലവില്‍ ഏഴ് രക്ഷാബോട്ടുകള്‍ ഫിഷറീസിന്റേതായുണ്ട്. ഇതിലൊന്ന് ആംബുലന്‍സാക്കി മാറ്റിയാണ് നേരത്തേ ഉപയോഗിച്ചത്. എന്നാല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് എല്ലാ ആധുനിക സൗകര്യവുമുള്ള മറൈന്‍ ആംബുലന്‍സാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. വൈകാതെ തന്നെ ഇത് കടലിലിറങ്ങുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.
മറൈന്‍ ആംബുലന്‍സില്‍ ഡോക്ടര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, രക്ഷാപ്രവര്‍ത്തകര്‍, ജീവന്‍രക്ഷാ മരുന്നുകള്‍, ചികില്‍സാ ഉപകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss