|    Oct 17 Tue, 2017 10:50 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കടലിലകപ്പെട്ട 6 വിദ്യാര്‍ഥികളില്‍ ഒരാളെ കാണാതായി

Published : 24th April 2016 | Posted By: SMR

തലശ്ശേരി: ധര്‍മടം തുരുത്തിലേക്ക് പോയ ആറ് വിദ്യാര്‍ഥികളില്‍ ഒരാളെ കടലില്‍ കാണാതായി. ധര്‍മടം ചാത്തോടം ഭാഗത്ത് കടലിലൂടെ നടന്ന് തുരുത്തിലേക്ക് പോവുന്നതിനിടെ പെട്ടെന്നുണ്ടായ തിരയിലകപ്പെട്ട തോട്ടട ഐടിഐ വിദ്യാര്‍ഥിയും പാപ്പിനിശ്ശേരി സ്വദേശിയുമായ അനുമോദി(19)നെയാണു കാണാതായത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. തിരയില്‍പ്പെട്ട എരഞ്ഞോളി ചോനോടം സരിതാ നിവാസില്‍ അശ്വിന്‍ (19), കണ്ണൂര്‍ കുന്നുങ്കൈയിലെ സൗരവ് (20), കൊളശ്ശേരിയിലെ അക്ഷയ് (19), മരക്കാര്‍കണ്ടിയിലെ അമര്‍ജിത്ത് (19), ചാലയിലെ പ്രവിലേഷ് (19) എന്നിവരാണ് തിരയില്‍പെട്ടത്. തിരയില്‍പെട്ട് കടലില്‍ വീണ കുട്ടികള്‍ കല്ലില്‍പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവേ മല്‍സ്യത്തൊഴിലാളിയായ കീലേരി മഹേഷാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍, അനുമോദിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് അഗ്‌നിശമനസേനയും തീരദേശ, ധര്‍മടം പോലിസും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക