|    Jul 25 Tue, 2017 12:12 am
FLASH NEWS

കടലാസു സഞ്ചി നിര്‍മിച്ച് പാവങ്ങളുടെ വയറ്റത്തടിക്കുമോ ആപ്പിള്‍ ?

Published : 21st September 2016 | Posted By: frfrlnz

apple

ലണ്ടന്‍: ഐഫോണ്‍, ഐപാഡ്, മാക് ബൂക്‌സ് എന്നിവയിലൂടെ പ്രശ്‌സ്തരായ ആപ്പിള്‍ കടലാസ് സഞ്ചി നിര്‍മ്മാണത്തിലേക്കു കടക്കുകയാണോ ?.  ആണെന്നും അല്ലെന്നും പറയാറായിട്ടില്ല. ഏതായാലും ഇത്തരമൊരു കടലാസു സഞ്ചിയുടെ പേറ്റന്റിനായി കഴിഞ്ഞ മാര്‍ച്ചില്‍ ആപ്പിള്‍ അപേക്ഷ നല്‍കിയ വിവരം പുറത്തു വന്നിരിക്കുകയാണ്. ഒരു ബാഗ് കണ്ടെയ്‌നര്‍ എന്നാണ് പേപ്പര്‍ ബാഗു കൊണ്ട് ആപ്പിള്‍ ഉദ്ദേശിക്കുന്നതെന്ന് പേറ്റന്റ് അപേക്ഷയില്‍ നിന്നും വ്യക്തമായിട്ടുണ്ട്്. തീര്‍ത്തും പഴയ പേപ്പറുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.  നേരത്തെ ആപ്പിള്‍ പ്ലാസ്റ്റിക്ക് ബാഗുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ അത് ഉടന്‍ തന്നെ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. പുതിയ സഞ്ചിയുടെ പിടി അടക്കം എല്ലാം ( ഒട്ടിക്കാനുപയോഗിച്ച പശ ഒഴികെ) പൂര്‍ണമായും കടലാസ് നിര്‍മിതമാണ്.

apple-bag
നിലവില്‍ ചെറുകിട സംരംഭകരും നമ്മുടെ നാട്ടിലെ കുടുബശ്രീ യൂണിറ്റുകളുമൊക്കെയാണ് കടലാസ് സഞ്ചി നിര്‍മാണ രംഗത്തുള്ളത്. ഇവരുടെയെല്ലാം വയറ്റത്തടിക്കുന്ന കച്ചവടത്തിലേക്കാണോ അതികായന്‍മാരായ ആപ്പിള്‍ ലക്ഷ്യമിടുന്നത് എന്ന സംശയമാണ് ഉയരുന്നത്. എന്നാല്‍ സംഗതി ആപ്പിളിന്റേതായതുകൊണ്ടു തന്നെ യുഎസ്ബി പോര്‍ട്ടും വൈഫൈയും ഹെഡ്‌സെറ്റും സ്പീച്ച്് റെക്കഗ്നിഷനുമൊക്കെയുള്ള കിടിലന്‍ സഞ്ചിയാണോ പുറത്തിറങ്ങാന്‍ പോകുന്നതെന്ന സംശയവും ഉയരുന്നുണ്ട്.

More News…

ബിജെപി സമ്മേളനത്തിന്റെ സ്വാഗത സംഘത്തില്‍ മുസ്ലിം ലീഗ് ഓഫിസ് സെക്രട്ടറിയുടെ ഭാര്യയും

മേഘസ്‌ഫോടനവും മണ്ണാങ്കട്ടയുമല്ല, പശുക്കടവിലെ ദുരന്തം ഖനനമാഫിയയുടെ സൃഷ്ടി, തുറന്നു പറയാന്‍ ധൈര്യമില്ലാതെ ഉദ്യോഗസ്ഥര്‍

അഴിമതിക്കേസ് പ്രതികള്‍ക്കായി വിജിലന്‍സ് ഓഫിസുകളിലും ലോക്കപ്പ്

ബൈക്ക് യാത്രികര്‍ക്ക് പോലിസിന്റെ മര്‍ദ്ദനം: ഫോട്ടോയെടുത്തയാളെ കസ്റ്റഡിയിലെടുത്തു

കിലോ 1200രൂപ വരെ, കാന്താരിമുളകിന് വിലകൂടുന്നതിന്റെ രഹസ്യമിതാ

ഇടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവര്‍ കാറോടിച്ചത് മൂന്ന് കിലോമീറ്റര്‍

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക