|    Aug 20 Sun, 2017 4:07 am
FLASH NEWS

കടലാടിപ്പാറ ഖനനം: സമരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഗൂഢ നീക്കമെന്ന് സിപിഎം

Published : 7th August 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ആശാപ്പുര കമ്പനിക്ക് ഖനനാനുമതിനല്‍കുന്നതിനെതിരെ ബഹുജന പ്രക്ഷോഭം ശക്തിമായിരിക്കുമ്പോള്‍ ജന്മഭൂമി പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്ത വിവാദമായിരിക്കുകയാണ്. ബിജെപി ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ മുഴുവന്‍ രാഷ്ടീയ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും സമരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ബിജെപി യുഡിഎഫിനേയും എല്‍ഡിഎഫിനേയും പഴിചാരി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പൊതുതെളിവെടുപ്പിനെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചതിന് ശേഷം ജന്മഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണ് വിവാദമായിരിക്കുന്നത്. പൊതു തെളിവെടുപ്പ് തടഞ്ഞതിലൂടെ ജനങ്ങളുടെ അവസരം നഷ്ട്ടപ്പെടുത്തിയത് സിപിഎം ആണെന്ന തലവാചകത്തിലാണ് ജന്മഭൂമി വാര്‍ത്തപ്രസിദ്ധീകരിച്ചത്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഖനനത്തിന് അനുമതി നല്‍കിയതിനെതിരെ സിപിഎം ജില്ലാ നേതൃത്വവും കോണ്‍ഗ്രസും സമര രംഗ—ത്തെത്തിയിരുന്നു. ഇക്കാലത്തൊക്കെ കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും കുറ്റപ്പെടുത്തിയായിരുന്നു ബിജെപിയുടെ പ്രചരണം. എന്നാല്‍ ആശാപുര കമ്പനിക്ക് വക്കാലത്ത് പിടിക്കുന്ന രീതിയിലാണ് ജന്മഭൂമിയിലെ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. ഖനന നീക്കത്തിനെതിരെ പഞ്ചായത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നടത്തുന്ന സമരത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ഗൂഡനീക്കമുണ്ടെന്ന് സംശയിക്കുന്നതായി സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി ടി കെ രവി ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക