|    Aug 17 Thu, 2017 5:14 am
FLASH NEWS
Home   >  Kerala   >  

കടലാടിപ്പാറ ഖനനം: തെളിവെടുപ്പ് നാട്ടുകാര്‍ തടഞ്ഞു

Published : 5th August 2017 | Posted By: mi.ptk

കാഞ്ഞങ്ങാട്: കടലാട്ടിപ്പാറയില്‍ വീണ്ടും ഖനനം നടത്താനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് തെളിവെടുപ്പ് നടത്താതെ ഉദ്യോഗസ്ഥര്‍ മടങ്ങി. കാസര്‍കോട് ജില്ലാ കലക്ടര്‍ ദീപന്‍ ബാബുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിനെത്തിയത്. എന്നാല്‍ നാട്ടുകാര്‍ ഓഫീസും റോഡും ഉപരോധിച്ചതിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് തെളിവെടുപ്പ് നടത്താന്‍ സാധിച്ചില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനെത്തിയത്. തെളിവെടുപ്പ് നടത്താന്‍ സാധിച്ചില്ലെന്ന വിവരം ഹൈക്കോടതിയെ അറിയിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശാപുരെ കമ്പനിക്ക് കാസര്‍കോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ഇതിന് മുന്‍പും തടഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക