|    Nov 18 Sat, 2017 4:24 am

കടലാടിപ്പാറ ഖനനം: കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ കരിദിനം ആചരിച്ചു

Published : 2nd August 2017 | Posted By: fsq

 

കരിന്തളം: കടലാടിപ്പാറയില്‍ ആശാപുരയ്ക്ക് ബോക്‌സൈറ്റ് ഖനനത്തിനു അനുമതി നല്‍കുന്നതിന്റെ ഭാഗമായുള്ള പാരിസ്ഥിതിയാഘാത പഠനത്തിന് മുന്നോടിയായി പൊതു തെളിവെടുപ്പു നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍വകക്ഷി ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടന്നു. പദ്ധതി പ്രദേശമായ കടലാടിപ്പാറ, പരപ്പ, കാട്ടിപ്പൊയില്‍, ചായ്യോത്ത്, ചോയ്യങ്കോട്, കൊല്ലമ്പാറ, കാലിച്ചാമരം എന്നിവിടങ്ങളിലാണ് പ്രകടനം നടന്നത്. കടലാടിപ്പാറയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് പഞ്ചായത്ത് അംഗങ്ങളായ സി വി ബാലകൃഷ്ണന്‍, കെ പി ചിത്രലേഖ, സി രമ, ലിസി വര്‍ക്കി, കടലാടിപ്പാറ സംരക്ഷണ സമിതി ചെയര്‍മാന്‍ എന്‍ വിജയന്‍, കണ്‍വീനര്‍ ബാബു ചേമ്പേന, കെ ഭാസ്‌കരന്‍, എം പി സുരേഷ് കുമാര്‍, എം ഷഫീഖ്, സി സുകുമാരന്‍, ടി വിജയമ്മ, ജാസ്മിന്‍ നേതൃത്വം നല്‍കി. ചായ്യോത്ത് പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല, പരപ്പയില്‍ വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണന്‍, യു വി മുഹമ്മദ്കുഞ്ഞി, ചോയ്യങ്കോട് സി വി ഗോപകുമാര്‍, എസ് കെ ചന്ദ്രന്‍, കൊല്ലമ്പാറയില്‍ ജനകീയ സമിതി ഖജാഞ്ചി കെ കെ നാരായണന്‍, ടി കെ രവി, കാലിച്ചാമരത്ത് ജനകീയ സമിതി കണ്‍വീനര്‍ ഒ എം ബാലകൃഷ്ണന്‍, കാട്ടിപ്പൊയിലില്‍ എന്‍ പുഷ്പരാജന്‍ എന്നിവരും നേതൃത്വം നല്‍കി. അഞ്ചിന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹാളിലാണ് പൊതു തെളിവെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. അന്നേ ദിവസം ഉപരോധസമരം നടത്താനാണ് സര്‍വകക്ഷി ജനകീയ സമിതിയുടെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക