|    Jul 23 Sun, 2017 12:25 am
FLASH NEWS

കടലാക്രമണം ശക്തമായി തുടരുന്നു; പാലപ്പെട്ടി അജ്മീര്‍ നഗര്‍ റോഡ് പൂര്‍ണമായി തകര്‍ന്നു

Published : 12th July 2016 | Posted By: SMR

പൊന്നാനി: ആഴ്ചകളായി തുടരുന്ന കടലാക്രമണത്തില്‍ പാലപ്പെട്ടി അജ്മീര്‍ നഗര്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. പാലപ്പെട്ടി ,പതിയിരുത്തി എന്നിവിടങ്ങളിലെക്കുള്ള റോഡാണ് ഇതോടെ ഇല്ലാതായത്. പാലപ്പെട്ടിയിലും വെളിയംകോടും നിരവധി കുടുംബങ്ങളാണ് കടലാക്രമണത്തെ തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് താമസം മാറിയത്.
വെളിയംകോട് കുരുവാളകത്ത് ഹംസ, തണ്ണിത്തുറക്കല്‍ മൊയ്തു,’വടക്കേപ്പുറത്ത് അഷറഫ് , പൊന്നാക്കാരന്‍ ഖാലിദ്, നിലമ്പൂര്‍ ഫാത്തിമ, കിഴക്കേതില്‍ ബീവാത്തു, ഹസന്‍ പുരക്കല്‍ ബീവി, ഹാജിയാരകത്ത് ഫൗസിയ, മുടക്കിയകത്ത് കമ്മു, മുക്രിയകത്ത് യൂസഫ്,’ കിഴക്കേതില്‍ മുഹമ്മദുണ്ണി, പൊന്നാക്കാരന്‍ സുബൈദ, മുക്രിയകത്ത് ഹസന്‍, പൊന്നാക്കാരന്‍ അഷറഫ് എന്നിവരുടെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.
ഇവരുടെ വീടുകളിലേക്ക് കടല്‍വെള്ളവും മണലും അടിച്ച് കയറുന്നുണ്ട്. കടലോരത്തുള്ള മുപ്പതോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. അജ്മീര്‍ നഗര്‍, പത്തുമുറി എന്നിവിടങ്ങളിലാണ് വീടുകള്‍ തകര്‍ന്നത്. വെളിയംകോടുള്ള ചെമ്മീന്‍ ഹാച്ചറിയുടെ കെട്ടിടത്തിലേക്കും വെള്ളം കയറി. ഹാച്ചറിക്ക് സമീപത്തെ കടല്‍ഭിത്തികളും തകര്‍ന്നു. തകര്‍ന്നു പോയ പാലപ്പെട്ടി അജ്മീര്‍ നഗര്‍ റോഡിന്റെ കൂടുതല്‍ പ്രദേശങ്ങളും കടലെടുത്തു. കടല്‍ കര കവരുന്നത് രൂക്ഷമായതോടെ പലരും തെങ്ങുകള്‍ വെട്ടിയൊഴിവാക്കുകയാണ്. നിരവധി തെങ്ങുകളാണ് രണ്ടാഴ്ചക്കിടയില്‍ കടലെടുത്തത്. ഇന്നലെ കടലാക്രമണ ബാധിത പ്രദേശങ്ങള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക