|    Aug 17 Thu, 2017 5:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കടലവകാശം: മല്‍സ്യത്തൊഴിലാളികള്‍ തീരക്കടല്‍ ഹര്‍ത്താല്‍ നടത്തി

Published : 27th October 2016 | Posted By: SMR

കൊച്ചി: പെയര്‍ ട്രോളിങ് ബോട്ടുകളുടെ മല്‍സ്യബന്ധനം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മല്‍സ്യത്തൊഴിലാളികള്‍ കടല്‍ ഹര്‍ത്താല്‍ നടത്തി. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയുള്ള തീരക്കടലില്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ മല്‍സ്യബന്ധനം ഉപേക്ഷിച്ചു നടത്തിയ ഹര്‍ത്താലില്‍ പ്രതിഷേധം ഇരമ്പി.
പണിമുടക്കി കൊച്ചി അഴിമുഖത്തെത്തിയ ഇന്‍ബോര്‍ഡ് വള്ളങ്ങളും പേഴ്‌സീന്‍ ബോട്ടുകളും ചെറുവഞ്ചികളും പ്രകടനമായി കാളമുക്ക് ഹാര്‍ബറില്‍ സംഗമിച്ചു നടത്തിയ സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പൊതുസമൂഹത്തിന്റെ ഭക്ഷ്യകലവറയിലെ അവിഭാജ്യഘടകമായ മല്‍സ്യയിനങ്ങളുടെ ഉന്മൂലനാശത്തിന് ഇടവരുന്ന കടല്‍ക്കഴുകന്മാരായ പെയര്‍ ബോട്ടുകളെ നിയമം മൂലം നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ നിലനില്‍പ്പിനായി വരുംദിവസങ്ങളില്‍ നടത്തുന്ന പോരാട്ടങ്ങളില്‍ പൊതുസമൂഹവും അണിനിരക്കണമെന്ന് സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
പ്രതീകാത്മകമായി മല്‍സ്യത്തൊഴിലാളികള്‍ സമ്മേളനനഗറില്‍ പെയര്‍ ബോട്ടും വലയും കത്തിച്ചു. സമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ പി വി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജാക്‌സണ്‍ പൊള്ളയില്‍ കടലവകാശ പ്രഖ്യാപനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക