|    Oct 19 Thu, 2017 3:30 am
FLASH NEWS

കടയ്ക്കാമണ്ണില്‍ കെഎസ്ആര്‍ടിസി ബസും ടിപ്പറും കൂട്ടിയിടിച്ചു

Published : 7th October 2017 | Posted By: fsq

 

പത്തനാപുരം:കെഎസ്ആര്‍ടിസി ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളിലും ഉള്ളവര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപുഴ പ്രധാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കടയ്ക്കാമണ്‍ പാലത്തിന് സമീപത്തായി ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. പുനലൂരില്‍ നിന്നും കാഞ്ഞിരപ്പള്ളിയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും കലഞ്ഞൂരില്‍ നിന്നും പുനലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിയുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ടിപ്പര്‍ ലോറിയുടെ െ്രെഡവര്‍ കലഞ്ഞൂര്‍ സ്വദേശി ശ്രീകുമാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന ബംഗാള്‍ സ്വദേശികളായ സാപ്പോസ്, ഫിറോയ്, സാനു എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. ബസ്സ് യാത്രികരില്‍ ചിലര്‍ക്കും പരിക്കേറ്റു.പുനലൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സും പോലിസും എത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ വശത്തേക്ക് മാറ്റിയ ശേഷമാണ് തടസപ്പെട്ട ഗതാഗതം പുനരാരംഭിച്ചത്. അപകടം നടന്ന സ്ഥലത്ത് റോഡിന് വീതി കുറവും വശത്ത് വലിയ കുഴിയുമാണ്. കുഴിയില്‍ വീണ് അപകടം വരാതിരിക്കാന്‍ ടിപ്പര്‍ ലോറി ഒരു വശത്തേക്ക് വെട്ടി തിരിച്ചതാണ് അപകട കാരണമെന്ന് പറയുന്നു. പത്തനാപുരം പോലിസ് കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക