|    Oct 22 Sun, 2017 11:00 pm
FLASH NEWS

കടയ്ക്കാമണിലെ ഹോമിയോ ആശുപത്രി പ്രവര്‍ത്തനത്തില്‍ അനാസ്ഥ

Published : 18th July 2016 | Posted By: SMR

പത്തനാപുരം: കടയ്ക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തിലെ ഹോമിയോ ആശുപത്രിയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാത്ത വൃത്തിഹീനമായ അന്തരീക്ഷത്തിലെന്ന് പരാതി. കതകുകളോ ജനല്‍ പാളികളോ ഇല്ലാത്ത മുറിയിലാണ് മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കടയ്ക്കാമണില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യുനിറ്റി ഹാളിലെ കെട്ടിടത്തിലാണ് ആശുപത്രി. പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഡോക്ടറും നേഴ്‌സും അടക്കം അഞ്ചോളം ജീവനക്കാരും ആശുപത്രിയിലുണ്ട്. നിരവധിയാളുകളാണ് ഹോമിയോ ആശുപത്രിയെ ആശ്രയിക്കുന്നത്. കെട്ടിടത്തിന്റെ ജനലുകളെല്ലാം ഇരുമ്പ് ഗ്രില്ലുകളാണ്.എന്നാല്‍ ഇവയ്‌ക്കൊന്നും കതകുകളും ഇല്ല.ഈ ജന്നലില്‍ തന്നെയാണ് മരുന്നുകള്‍ സൂക്ഷിക്കുന്നതും. പുറത്ത് നില്‍ക്കുന്നയാള്‍ക്ക് ജനലിലൂടെ കൈ കടത്തിയാല്‍ സമീപത്തെ അലമാരയിലുള്ള മരുന്നുകളും എടുക്കാന്‍ കഴിയും. മഴവെള്ളമടക്കം ഇതു വഴി അകത്തേക്ക് എത്തുന്നുണ്ട്. യാതൊരു സുരക്ഷിതവുമില്ലാതെ വച്ചിരിക്കുന്ന മരുന്നുകള്‍ രാത്രിയില്‍ നശിപ്പിക്കപ്പെടാനും മോഷ്ടിക്കാനും സാധ്യതയേറെയാണ്. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ മാത്രമാണ് ഇവിടെ ജീവനക്കാര്‍ ഉണ്ടാകുന്നത്. ബാക്കി സമയങ്ങളില്‍ കെട്ടിടത്തില്‍ സാമൂഹിക വിരുദ്ധശല്യവും ഉണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പരാതി പറയുന്നു. നിരവധി തവണ പ്രശ്‌നം പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയിലെത്തിച്ചതാണ്.

പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മരുന്നുകള്‍ സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്ന നിസംഗതയ്‌ക്കെതിരേ പ്രതിഷേധം ശക്തമാകുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക