|    Oct 18 Wed, 2017 5:04 pm
FLASH NEWS

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ രാത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് ; അത്യാസന്ന നിലയിലെത്തിച്ച രോഗി മരിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ

Published : 1st October 2017 | Posted By: fsq

 

കടയ്ക്കല്‍ :കടയ്ക്കല്‍ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ രാത്രി കാലങ്ങളില്‍ മതിയായ ഡോക്ടര്‍മാര്‍ ഇല്ല. ഒരു ഡോക്ടര്‍ മാത്രമാണ് മലയോര പ്രദേശമായ ഈ ഭാഗത്തെ ഏക താലൂക്ക് ആശുപത്രിയിലുള്ളത്.ഇന്നലെ ഹൃദയാഘാതം മൂലം എത്തിച്ച രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വാക്കേറ്റമുണ്ടായി. രാത്രി എട്ടോടെയാണ് സംഭവം. കടയ്ക്കല്‍ മറുപുറത്തുള്ള ലീല(55)യെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും മരണപ്പെടുകയും ചെയ്തത്. യഥാസമയം ഡോക്ടര്‍ എത്തി പരിശോധന നടത്തിയില്ല എന്നാരോപിച്ച് രോഗിയുടെ ബന്ധുക്കള്‍ ബഹളം വച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് ആശുപത്രി അധികൃതരും പോലിസും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക