കടയ്ക്കല്‍: ചുണ്ട പട്ടാണിമുക്കില്‍ ഗുണ്ടാസംഘം വീട്ടില്‍ കയറി
Published : 6th March 2016 | Posted By: SMR
മാതാവിനെയും മകനെയും മര്‍ദ്ദിച്ചതായി പരാതി. പട്ടാണിമുക്ക് സഫീലാ മന്‍സിലില്‍ സഫീലാ ബീവിയെയും മകന് ഷിനാസി(17)നെയുമാണ് ഗുണ്ടാസംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ഒമ്പതിനായിരുന്നു സംഭവം. പട്ടാണിമുക്ക് ഷെഹ്നാ മന്‍സിലില്‍ നവാസും പ്രദേശവാസിയായ ലാലുവും നവാസിന്റെ ബന്ധുക്കളായ കൊല്ലം ജോനകപ്പുറം സ്വദേശികളായ റെജിന്‍, സജീവ് എന്നിവര്‍ ചേര്‍ന്ന് മൂന്നാം തിയ്യതി രാത്രി ഒമ്പതിന് സഫീലാബീവിയുടെ വീടിന്റെ കതക് ചവിട്ടി പൊളിച്ച് അകത്തു കയറി ഷിനാസിനെയും മാതാവിനെയും കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പോലിസില്‍ നല്‍കിയിരിക്കുന്ന പരാതി. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇവരും കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. എന്നാല്‍ സഫീലാ ബീവിയുടെ മൂത്തമകന് മുഹമ്മദ് ഷാന്‍ കഴിഞ്ഞ ആഴ്ച നവാസിന്റെ വീട് അടിച്ച് പൊളിച്ചെന്ന് പരാതി നല്‍കിയിരുന്നു. ആക്രമികള്‍ വീട്ടില്‍ കയറി ആക്രമിക്കുന്ന വിവരം പോലിസിനെ അറിയിച്ചെങ്കിലും പോലിസ് എത്തിയിരുന്നില്ല. എന്നാല്‍ സംഭവം കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് പോലിസ് എത്തിയതെന്നും ആരോപണമുണ്ട്. ആക്രമണം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും ആക്രമികളെ അറസ്റ്റ് ചെയ്യാനോ ആക്രമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കാനോ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.