|    Feb 28 Tue, 2017 1:12 pm
FLASH NEWS

കടയുടെ മുന്നില്‍ ബസ് കാത്തു നിന്നതിന് വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നു പരാതി

Published : 30th November 2016 | Posted By: SMR

പട്ടാമ്പി: കടയുടെ മുന്നില്‍ ബസ് കാത്തു നിന്നതിനു വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നു പരാതി. പട്ടാമ്പി ഉപജില്ലാ കലാമേളയ്ക്ക് വന്ന വിദ്യാര്‍ഥികളെയാണ് മര്‍ദിച്ചത്. വിളയൂര്‍ എടപ്പലം റോഡില്‍ ഇന്നലെ രാവിലെയാണ് സംഭവം. എടപ്പലം പിടിഎംവൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ പട്ടാമ്പി ഉപജില്ലാ കലാമേള ആരംഭിച്ചിരുന്നു. ഇവിടേക്കു വന്ന വിദ്യാര്‍ഥികളെ മര്‍ദിച്ചെന്നാണ് പരാതി. വിളയൂര്‍ എടപ്പലം റോഡ് ജങ്ഷനിലെ— ബേക്കറി കടയുടമയ്‌ക്കെതിരേയാണു— പരാതി. കടയ്ക്കു മുമ്പില്‍ ബസ് കാത്തുനിന്നതിനാണ് മര്‍ദനം. കുട്ടികളോട് കടയുടമ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പാതയോരത്താണ് നില്‍ക്കുന്നതെന്ന് അറിയിച്ചപ്പോള്‍ മര്‍ദിക്കുകയും എതിര്‍ത്തപ്പോള്‍ റോഡിലേക്ക് ചവിട്ടിതള്ളിയിട്ടെന്നുമാണ് കേസ്. വിളയൂര്‍ സെന്ററില്‍ വളാഞ്ചേരി റോഡില്‍ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ കടകള്‍ക്കു മുമ്പില്‍ പാതയോരത്താണു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബസ് കാത്തുനില്‍ക്കുന്നത്. കടയുടെ മുന്നില്‍ വിശ്രമിക്കുന്ന യാത്രക്കാരെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നു നാട്ടുകാരും പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ എടപ്പലം പിടിഎംവൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥി പി മുഹമ്മദ് നിശാദ് (16)നാണു പരിക്കേറ്റത്. നെഞ്ചിനും തലയ്ക്കും കൈയിനും പരുക്കേറ്റ നിശാദിനെ പട്ടാമ്പി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് പുലാമന്തോള്‍ പുളിങ്കാവ് പള്ളത്തൊടിയില്‍ അബ്ദുല്‍ഹമീദിന്റെ പരാതിയില്‍ പട്ടാമ്പി പോലിസ് കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day