|    Aug 17 Fri, 2018 12:42 pm
FLASH NEWS

കടയില്‍ നിന്നും വാങ്ങിയ ബിസ്‌കറ്റ് പാക്കറ്റില്‍ പുഴുക്കളെ കണ്ടെത്തി

Published : 13th June 2017 | Posted By: fsq

 

കേച്ചേരി: കേച്ചേരിയില്‍ കടയില്‍ നിന്ന് വാങ്ങിയ ബിസ്‌ക്കറ്റ് പാക്കറ്റില്‍ നിന്നും പുഴുക്കളെ കണ്ടെത്തി. വടക്കാഞ്ചേരി റൂട്ടില്‍ മണലി റോഡ് സ്‌റ്റോപ്പിനടുത്തുള്ള സ്റ്റേഷനറി കടയില്‍ നിന്നും വാങ്ങിയ ആരോറൂട്ട് ബിസ്‌ക്കറ്റില്‍ നിന്നാണ് പുഴുക്കളെ കണ്ടെത്തിയത്. പയ്യൂര്‍ സ്വദേശി മാമരക്കാട്ടില്‍ ബിജോയ് വാങ്ങി ബിസ്‌ക്കറ്റ് പാക്കറ്റിലായിരുന്നു പുഴുക്കള്‍. കാലാവധി അവസാനിക്കാന്‍ മൂന്നു മാസം ബാക്കിയുള്ള പാക്കറ്റിലെ ബിസ്‌ക്കറ്റുകളില്‍ നിന്നാണ് പുഴുക്കളെ കണ്ടെത്തിയത്. ബിജോയ് നല്‍കിയ പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. സുരക്ഷിതമായ പാക്കിങ് സംവിധാനമില്ലാത്തതാണ് ബിസ്‌ക്കറ്റില്‍ പുഴുകളെ കണ്ടെത്താന്‍ ഇടയാക്കിയതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധനകള്‍ക്ക് ജൂനിയര്‍ ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു സി ജേക്കബ്, സോണി വര്‍ഗീസ് നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss