കടക്കുള്ളില്‍ ഉടമയും സ്ത്രീയും മരിച്ച നിലയില്‍
Published : 3rd October 2016 | Posted By: mi.ptk

തൃശൂര്‍: നഗരത്തിലെ കടമുറിക്കുള്ളില്‍ ഉടമയെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി. കണിമംഗലം സ്വദേശികളായ സലീഷ് (32), ബിന്ദു(40) എന്നിവരാണ് മരിച്ചത്. തുന്നല്‍ മെഷീനും തുന്നല്‍ വസ്തുക്കളും വില്‍ക്കുന്ന മെഷീന് ഹൗസ് എന്ന സ്ഥാപനത്തിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രാവിലെ കടയിലെ ജീവനക്കാര്‍ അകത്ത് കയറിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. മരിച്ച സലീഷ് കടയുടെ ഉടമയും സ്ത്രീ സ്ഥിരമായി സാധനങ്ങള്‍ വാങ്ങാന്‍ വരാറുള്ളതാണെന്നും ജീവനക്കാര്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.