|    Sep 24 Sun, 2017 1:42 am
FLASH NEWS

കടയിലെ നിരീക്ഷണ കാമറ മോഷ്ടിച്ചയാള്‍ മറ്റൊരു കാമറയില്‍ കുടുങ്ങി

Published : 27th October 2016 | Posted By: SMR

മുണ്ടക്കയം: കടയില്‍ മോഷ്ടിക്കാന്‍ കയറി നിരീക്ഷണ കാമറയുമായി മുങ്ങിയ യുവാവ് കാമറയില്‍ കുടുങ്ങി. കുഴിമാവ് ടൗണില്‍ പ്രവര്‍ത്തിക്കുന്ന മുത്തോലില്‍ ജോയിയുടെ കടയിലാണ് മോഷണം നടന്നത്.കടയുടെ പിന്‍ഭാഗത്തെ കതക് തുറന്ന് അകത്ത് കയറിയ മോഷ്ടാവ് കാമറകള്‍ മോഷ്ടിക്കുകയായിരുന്നു. കടയ്ക്കകത്ത് കടന്ന മോഷ്ടാവ് തടിമേശയുടെ ഡ്രോകള്‍ തുറക്കാന്‍ ശ്രമിക്കുകയും തുറക്കാതെ വന്നപ്പോള്‍ കടയ്ക്കുള്ളില്‍ സ്ഥാപിച്ച കാമറകള്‍ ഇളക്കിയെടുക്കുന്നതും കംപ്യൂട്ടര്‍ മോനിറ്ററും എടുത്ത് പുറത്തേയ്ക്കു പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. കുഴിമാവില്‍ ഓട്ടോ െ്രെഡവറായ യുവാവാണ് ഇതെന്ന് പറയപ്പെടുന്നു. രാവിലെ കട തുറന്നപ്പോഴാണ് മോഷണ ശ്രമം അറിയുന്നത്. തുടര്‍ന്ന് കടയുടമ അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുക്കുകയും മോഷ്ടാവിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജോയിയുടെ കടയില്‍ മുമ്പ് നിരവധി മോഷണങ്ങള്‍ നടന്നിട്ടുണ്ട്. ആരെയും കണ്ടെത്താനായില്ല. നാലുമാസം മുമ്പ് 25000 രൂപ മോഷണം പോയതോടെയാണ് കടയില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചത്. അതിനു ശേഷം ആദ്യമായാണ് മോഷണം നടന്നത്. അതോടെ  മോഷ്ടാവ് നിരീക്ഷണ കാമറയുമായി തന്നെ മുങ്ങുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക