|    Apr 30 Sun, 2017 4:58 am
FLASH NEWS

കടയടപ്പു സമരത്തില്‍ പങ്കെടുക്കില്ല: റേഷന്‍ ഡീലേഴ്‌സ്

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സംയുക്ത സമരസമിതിയുടെ പേരില്‍ നടത്തുന്ന കടയടപ്പു സമരത്തില്‍ പങ്കെടുക്കില്ലെന്നു കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതിന് മുന്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാത്തതിനാല്‍ കേരളത്തില്‍ പൊതുവിതരണം പ്രതിസന്ധിയിലാണ്. ഭക്ഷ്യസുരക്ഷാ നിയമം നടത്തുമ്പോള്‍ റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാനും വേതനം നിശ്ചയിക്കുന്നതിനു വേണ്ടി പലചര്‍ച്ചകളും മുന്‍ ഗവണ്‍മെന്റ് നടത്തിയെങ്കിലും തീരുമാനമായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ നിയമസഭാ മാര്‍ച്ചിനെ തുടര്‍ന്നു ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ നിര്‍ദേശം സമര്‍പ്പിക്കുന്നതിന് അവസരം ലഭിച്ചു. മാത്രമല്ല കാര്‍ഡ് ഉടമകള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനു നവംബര്‍ അഞ്ചുവരെ സമയവും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും അസോസിയേഷന്‍ പ്രതിനിധികളായ സി സുരേന്ദ്രന്‍, ചവറ അരവിന്ദ് ബാബു, കഴക്കൂട്ടം സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day