|    Aug 19 Sat, 2017 4:52 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കടയടപ്പു സമരം പിന്‍വലിച്ചു

Published : 15th November 2016 | Posted By: SMR

കോഴിക്കോട്: സംസ്ഥാനത്ത് ഇന്നു മുതല്‍ നടത്താനിരുന്ന കടയടപ്പു സമരം പിന്‍വലിച്ചു. നോട്ട് സുലഭമായി ലഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും പഴയ 500രൂപ വാങ്ങാന്‍ അധികൃതര്‍ അനുവദിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പണിമുടക്കില്‍ നിന്ന് പിന്‍മാറുന്നതെന്ന് വ്യാപാരി വ്യാവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്ത്, സംസ്ഥാന ട്രഷറര്‍ ദേവസ്യ മെച്ചേരി എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കടകളില്‍ പഴയ നോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെത്തിയാല്‍ അവരുടെ പടമെടുത്ത് പരാതി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, പണിമുടക്ക് പിന്‍വലിച്ചുകൊണ്ട് രാവിലെ ചാനലുകളോട് ടി നസിറുദ്ദീന്‍ നടത്തിയ പ്രതികരണം വിവാദമായി. കടകളില്‍  റെയ്ഡ് ഒഴിവാക്കാമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ നല്‍കിയ ഉറപ്പ് കണക്കിലെടുത്താണ് സമരം പിന്‍വലിച്ചതെന്നായിരുന്നു നസിറുദ്ദീന്റെ പ്രതികരണം. എന്നാല്‍, അങ്ങനെയൊരു ഉറപ്പു കൊടുത്തില്ലെന്ന പ്രതികരിച്ച് കുമ്മനം സമരം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി സമ്മതിച്ചു. തുടര്‍ന്നാണ് മൂവരും കുമ്മനത്തെ പരാമാര്‍ശിക്കാതെ വാര്‍ത്താകുറിപ്പ് ഇറക്കി യത്. ആദായനികുതി ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി അസാധു നോട്ടുകള്‍ പിടിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് കടയടപ്പു സമരം പ്രഖ്യാപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക