കടമ്മനിട്ട പുരസ്കാരം അശോക് വാജ്പേയിക്ക്
Published : 15th March 2016 | Posted By: SMR
പത്തനംതിട്ട: 2016ലെ കടമ്മനിട്ട രാമകൃഷ്ണന് പുരസ്കാരം പ്രമുഖ കവിയും മുന്‍ കേന്ദ്ര ലളിതകലാ അക്കാദമി ചെയര്‍മാനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ അശോക് വാജ്പേയിക്ക് നല്‍കുമെന്ന് കടമ്മനിട്ട രാമകൃഷ്ണന് ഫൗണ്ടേഷന് ഭാരവാഹികള്‍ അറിയിച്ചു.
ഹിന്ദി സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയാണ് അശോക വാജ്പേയിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 1994 ല്‍ കഹിന്‍, നഹിന്, വഹിന്‍ എന്ന ഹിന്ദി കവിതാ സമാഹാരത്തിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഹിന്ദി സാഹിത്യത്തില്‍ 23 കവിതാ സമാഹാരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദി സാഹിത്യ നിരൂപകന്, ഉപന്യാസ കര്‍ത്താവ് എന്നീ നിലകളില്‍ പ്രസിദ്ധനാണ്.
31ന് കടമ്മനിട്ട സ്മൃതിമണ്ഡപത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ സാംസ്കാരിക മന്ത്രി എം എ ബേബി അവാര്‍ഡ് നല്‍കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.