|    Jul 20 Thu, 2017 10:19 pm
FLASH NEWS

കടമേരിയില്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നു

Published : 24th September 2016 | Posted By: SMR

വടകര: ആയഞ്ചേരി െ്രെപമറി ഹെല്‍ത്ത് സെന്ററിന് സമീപം തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തല്‍ തകൃതി. തണ്ണീര്‍ത്തട നികത്തലിനെതിരേ വില്ലേജ് ഓഫിസിലും പഞ്ചായത്തിലും നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തണ്ണീര്‍ത്തടം നികത്തുന്നവര്‍ക്ക് അധികൃതരുടെ പരോക്ഷ പിന്തുണയുള്ളതായി പരാതി ഉയരുന്നുണ്ട്.
ഒഴിവുദിനങ്ങളിലും മറ്റുമാണ് മണ്ണിട്ട്  നികത്തുതിന് നേതൃത്വം കൊടുക്കുതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സാമൂഹിക ആരോഗ്യകേന്ദ്രത്തിന് സമീപത്തെ വിശാലമായ വെള്ളക്കെട്ടാണ് പ്രദേശത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സ്. വേനല്‍ക്കാലത്തുപോലും സമീപപ്രദേശത്തെ കിണറുകളില്‍ വെള്ളം നിലനിര്‍ത്തുന്നതില്‍ ഏറെ സഹായകമാണ് ഈ തണ്ണീര്‍ത്തടം.ആക്ഷേപം ഭയന്ന് വളരെ തന്ത്രപരമായാണ് നീര്‍ത്തടം നികത്തുന്നത്. ആദ്യം കുറച്ച് ലോഡ് മണ്ണ് ചിറയ്ക്ക് സമീപം ഇറക്കുകയും പിന്നീട് പല ദിവസങ്ങളിലായി ചിറയിലേക്ക് തട്ടുകയുമായിരുന്നു.
ചിറയുടെ മിക്ക ഭാഗവും ഇപ്പോള്‍ മണ്ണിട്ട് മൂടിയ നിലയിലാണ്. സമീപഭാവിയില്‍ തണ്ണീര്‍ത്തടം അപ്രത്യക്ഷമാവുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. പ്രദേശത്തും പരിസരങ്ങളിലും വീട് നിര്‍മാണത്തിനുപോലും മണ്ണ് കൊണ്ട് വരുന്ന ടിപ്പര്‍ ലോറികളെയും മറ്റും നിരവധിതവണ തടയുകയും അതിനെതിരെ ജനകീയ സമരപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നവര്‍ ഇപ്പോള്‍ ചിറ മണ്ണിട്ട് നികത്തുതിന് നേതൃത്വം കൊടുക്കുകയാണ്.
ആയഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫിസിന്റെ ഏതാനും വാരെ അകലെമാത്രം സ്ഥിതിചെയ്യുന്ന പ്രദേശത്ത് പരാതി ലഭിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നത് ഏറെ ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഇനിയും പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടിയുമായി മുന്നോട്ടുപോവുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക