|    Sep 24 Sun, 2017 2:14 pm
FLASH NEWS

കടമുറികള്‍ ഒഴിഞ്ഞില്ല: മെംബര്‍ ഉള്‍പ്പെടെയുള്ളവരെ പഞ്ചായത്ത് ഒഴിപ്പിച്ചു

Published : 22nd October 2016 | Posted By: SMR

വിളപ്പില്‍ശാല: പഞ്ചായത്തുവക കടമുറികള്‍ ഒഴിയാന്‍ കൂട്ടാക്കാതെ കൈയടക്കി വച്ചിരുന്ന മെംബര്‍ ഉള്‍പ്പെടെയുള്ളവരെ കോടതി ഉത്തരവിലൂടെ ഒഴിപ്പിച്ചു. വിളപ്പില്‍ പഞ്ചായത്തില്‍ പേയാട് ജങ്ഷനിലെ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള കടമുറികള്‍ വ്യാപാരാവശ്യങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. പഞ്ചായത്തിന് സ്ഥലസൗകര്യം കുറവായതിനാല്‍ വാടകക്കാരെ ഒഴിപ്പിച്ച് ഈ നാല് കടമുറികള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാന്‍ തീരുമാനമുണ്ടായി. ഇതനുസരിച്ച് 2011ല്‍ കടമുറികള്‍ വാടകയ്‌ക്കെടുത്ത ശശിധരന്‍, റഷീദ്, സുന്ദരേശന്‍, ഇപ്പോഴത്തെ പഞ്ചായത്തംഗം ആര്‍ ബി ബിജുദാസ് എന്നിവര്‍ക്ക് പഞ്ചായത്ത് കടകള്‍ ഒഴിയാന്‍ 2014ല്‍ നോട്ടീസ് നല്‍കി. വാടകക്കാരില്‍ റഷീദ് നോട്ടീസ് കിട്ടിയ ഉടന്‍ കട ഒഴിഞ്ഞു. പഞ്ചായത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ മറ്റ് മൂന്ന് വാടകക്കാര്‍ കൂട്ടാക്കിയില്ല. അവര്‍ പഞ്ചായത്തിനെതിരെ കോടതിയില്‍ പോയി അനുകൂല വിധി നേടി. പഞ്ചായത്തും ഇവര്‍ക്കെതിരെ അപ്പീല്‍ പോയി. രണ്ടു വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി പഞ്ചായത്തിന് അനുകൂലമായി കഴിഞ്ഞദിവസം വിധി പുറപ്പെടുവിച്ചു. തുടര്‍ന്നാണ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറി തങ്കരാജിന്റെ നേതൃത്വത്തില്‍ കടമുറികള്‍ ഒഴിപ്പിച്ചെടുത്തത്. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ സിപിഎം പ്രതിനിധിയായ മെംബര്‍, പഞ്ചായത്തിനെതിരെ കോടതിയില്‍ പോയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക