|    Feb 20 Mon, 2017 9:56 pm
FLASH NEWS

കടമക്കുടി ഗ്രാമപ്പഞ്ചായത്തിലെ രണ്ട് അംഗങ്ങളെ അയോഗ്യരാക്കി

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: കൂറുമാറിയതിന് എറണാകുളം കടമക്കുടി ഗ്രാമപ്പഞ്ചായത്തിലെ രണ്ട് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യരാക്കി. കോണ്‍ഗ്രസ് അംഗങ്ങളായ എ ജി മാത്യു (വാര്‍ഡ് 9), എം എഫ് പ്രസാദ് (വാര്‍ഡ് 7) എന്നിവരെയാണ് അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ആറു വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നാണ് വിലക്ക്. കോണ്‍ഗ്രസ് അംഗം എം എ സുന്നോപന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി. ഹരജിക്കാരനു വേണ്ടി അഡ്വക്കറ്റുമാരായ എം ഹാഷിം ബാബു, എസ് സജിത ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക