|    Jul 26 Wed, 2017 6:24 pm
FLASH NEWS

കടബാധ്യത; കര്‍ഷകന്‍ ജീവനൊടുക്കി

Published : 9th April 2016 | Posted By: swapna en

hang-2

കാസര്‍കോഡ്:പച്ചക്കറി കൃഷിയില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. ബെദിരടുക്ക കംമ്പാറിലെ കൊറഗപ്പ ഭണ്ഡാരി (47) യാണ് ഇന്നലെ വൈകിട്ട് പാട്ടത്തിന് കൃഷി ചെയ്യുന്ന പുളി മരത്തില്‍ കെട്ടിതൂങ്ങി ജീവനൊടുക്കിയത്. നാലുവര്‍ഷത്തോളമായി മധുര്‍ പറക്കിഴയില്‍ പച്ചക്കറി- നെല്‍കൃഷി ചെയ്തുവരികയായിരുന്നു. പലരില്‍ നിന്ന് കടംവാങ്ങിയാണ് കൃഷി നടത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൃഷിയില്‍ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് കടബാധ്യതയുണ്ടായി. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഭാര്യ ലളിത. മക്കള്‍ ലിഗിത്, മേഘശ്രീ. സഹോദരങ്ങള്‍ ബോജരാജ, നമിത.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക