|    Apr 28 Fri, 2017 3:46 pm
FLASH NEWS

കടപ്ലാമറ്റം ഖനനം: കെപിസിസി ജനറല്‍ സെക്രട്ടറി അന്വേഷിക്കും

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തില്‍ ഏഴുവര്‍ഷം മുമ്പ് അടച്ചുപൂട്ടിയ പാറമടകള്‍ തുറക്കുന്നതിനായി സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അനുകൂലിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നിയോഗിച്ചു. കോണ്‍ഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ ആര്‍ ശശിധരന്‍നായര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിസി മൈക്കിള്‍ എന്നിവര്‍ക്കെതിരേ ലഭിച്ച പരാതി സംബന്ധിച്ചായിരിക്കും അന്വേഷിക്കുകയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബു അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day