|    Oct 18 Wed, 2017 1:12 pm
FLASH NEWS

കടപ്പുറത്ത് അപ്രതീക്ഷിത കടല്‍ക്ഷോഭം; നിരവധി വീടുകളില്‍ വെള്ളം കയറി

Published : 3rd August 2016 | Posted By: SMR

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടലോരങ്ങളില്‍ അപ്രതീക്ഷിത കടല്‍ക്ഷോഭം. നിരവധി വീടുകളില്‍ വെള്ളം കയറി. കാറ്റാടി മരങ്ങള്‍ കടപുഴകി. കടപ്പുറം മുനക്കകടവ് അഴിമുഖത്താണ് ഇന്നലെ രാവിലെ മുതല്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. കടലില്‍ നിന്നും 100 മീറ്ററോളം ദൂരത്തില്‍ കരയിലേക്ക് വെള്ളം ആഞ്ഞടിച്ചതോടെ കടലോരവാസികള്‍ പരിഭ്രാന്തരായി.
തൊട്ടാപ്പില്‍ റദാന്‍ വീട്ടില്‍ പാത്തു, കല്ലുമഠത്തില്‍ മോഹനന്‍, പുളിക്കല്‍ അബു, കടവില്‍ മുഹമ്മദാലി, പുതുവീട്ടില്‍ കബീര്‍, പടുമാട്ടുമ്മല്‍ സത്യന്‍, മന്ദലാംകുന്ന് കലാം, പുതുവീട്ടില്‍ കബീര്‍ തുടങ്ങിയവരുടേതടക്കം നിരവധി വീടുകളിലാണ് കടല്‍വെള്ളം കയറിയത്.
കടല്‍ക്ഷോഭം സമയത്ത് മണ്ണൊലിപ്പ് തടയാന്‍ നട്ടു പിടിപ്പിച്ചിരുന്ന കാറ്റാടി മരങ്ങള്‍ പലതും കടപുഴകി കടലിലേക്ക് ഒലിച്ചു പോയി. ശക്തമായി മണ്ണൊലിപ്പ് മൂലം നിരവധി തെങ്ങുകളും ഏതു നിമിഷവും കടപുഴകുമെന്ന നിലയിലാണ്.
അഴിമുഖത്തിനടുത്തെ ദേവീക്ഷേത്രവും കടക്ഷോഭം മൂലം തകരുമെന്ന് അവസ്ഥയിലാണുള്ളത്. മേഖലയില്‍ കടല്‍ തീരത്തെ തകര്‍ന്ന കരിങ്കല്‍ ഭിത്തികള്‍ സംരക്ഷിക്കപ്പെടാത്തതാണ് ഇത്തരത്തില്‍ വെള്ളം കരയിലേക്ക് കയറുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് പഞ്ചായത്ത് അംഗം പി എ അഷ്‌ക്കറലി സ്ഥലത്തെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക