|    Feb 20 Tue, 2018 1:42 am
FLASH NEWS

കടപ്പുറത്തെ റോഡുകളുടെ ശോച്യാവസ്ഥക്കെതിരേ യൂത്ത് ലീഗ് രംഗത്ത്

Published : 8th August 2017 | Posted By: fsq

 

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ പൊതുമരാമത്ത് റോഡുകളുടെ ശോച്യാവസ്ഥക്കെതിരേ യൂത്ത് ലീഗ് രംഗത്ത്. മൂന്നാംകല്ല്അഞ്ചങ്ങാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, നിലവില്‍ ഫണ്ടനുവദിച്ചിട്ടുള്ള റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ തുടങ്ങുക, മുല്ലത്തറമാട് ബിറ്റുമിന്‍ ഉപയോഗിച്ച് റീടാറിങ്ങ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി. സ്ഥലം എംഎല്‍എയുടെ സമയത്തുളള ഇടപെടലുകളുടെ കുറവുകള്‍ കൊണ്ടാണ് റോഡുകളുടെ അറ്റകുറ്റപണികള്‍ വൈകുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആരോപിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി എം മനാഫ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി ആര്‍ ഇബ്രാഹിം, മണ്ഡലം സെക്രട്ടറി പി എച്ച് തൗഫീഖ്, പഞ്ചായത്ത് ഭാരവാഹികളായ പി എ അഷ്‌ക്കറലി, കെ എം താജുദ്ധീന്‍, ഫൈസല്‍ കടവില്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss