|    Nov 15 Thu, 2018 1:38 pm
FLASH NEWS

കടപ്പുറം സൗത്ത് ഉപതിരഞ്ഞെടുപ്പ്; പത്രിക സമര്‍പ്പണം ഇന്നു മുതല്‍

Published : 23rd June 2017 | Posted By: fsq

 

കാസര്‍കോട്: നഗരസഭയിലെ 36-ാം വാര്‍ഡായ കടപ്പുറം സൗത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള  വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും. വരണാധികാരി തിരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തും. നാമനിര്‍ദ്ദേശപത്രിക ഇന്നുമുതല്‍ സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 30. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂലൈ ഒന്നിന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയ്യതി ജൂലൈ മൂന്ന് ആണ്. ജൂലൈ 18 ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ജൂലൈ 19ന് രാവിലെ 10 മുതല്‍ വോട്ടെണ്ണും. ഉപതിരഞ്ഞെടുപ്പ സംബന്ധിച്ച് നടപടിക്രമങ്ങള്‍ അവലോകനം ചെയ്യുന്നതിന് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫിസറായ കാസര്‍കോട് മുനിസിപ്പാലിറ്റി സെക്രട്ടറി ഇന്‍ ചാര്‍ജ് രാജേഷ് ജി, സെക്രട്ടറിയുടെ പി എ ഇ വിന്‍സന്റ്, റിട്ടേണിങ് ഓഫിസറായ കാസര്‍കോട് ഡിഇഒയുടെ പ്രതിനിധി പി എം സജീവ്, കലക്ടറേറ്റ് തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഹരികുമാര്‍ സംബന്ധിച്ചു. വോട്ടിങ് ഉപകരണങ്ങള്‍ സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതും വോട്ടെണ്ണുന്നതും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss