|    Sep 25 Tue, 2018 12:27 pm
FLASH NEWS

കടപ്പാറയിലെ ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

Published : 19th January 2017 | Posted By: fsq

 

വടക്കഞ്ചേരി: മംഗലംഡാം കടപ്പാറയില്‍ നാളുകളായി സമരം നടത്തി വരുന്ന ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. കടപ്പാറ മൂര്‍ത്തിക്കുന്ന് കോളനിയിലെ 22 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ്  തീരുമാനമുണ്ടായത്.  മിച്ചഭൂമി ഉള്‍പ്പെടെയുള്ള ഭൂമികള്‍ പതിച്ച് നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് അധികാരം. ഇതിനാലാണ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂര്‍ത്തിക്കുന്നിലെ ആദിവാസികള്‍ ഒരു വര്‍ഷത്തോളമായി ഭൂമിക്ക് വേണ്ടിയുള്ള സമരത്തിലാണ്. 2016 ജനുവരി 15നാണ് ഇവര്‍ സമരം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് മന്ത്രി എ കെ  ബാലന്‍ ഇടപെടുകയും ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനു വേണ്ടി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തെങ്കിലും വനംവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമി നല്‍കാതിരിക്കുകയായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ഇതിനിടെ കെ ഡി പ്രസേനന്‍ എംഎല്‍എ മൂര്‍ത്തിക്കുന്നി ല്‍ സമരപന്തലില്‍ സന്ദര്‍ശനം നടത്തുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. മന്ത്രി എ കെ ബാലനും സ്ഥലം സന്ദര്‍ശിക്കുകയും ഭൂമി നല്‍കാത്തതിനെതിരേ സിപിഐ മന്ത്രിമാരെ പരോക്ഷമായി വിമര്‍ശിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശമെത്തിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss