|    Sep 24 Mon, 2018 9:45 pm
FLASH NEWS

കടപ്പാക്കടയില്‍ മോഷണം : വീടിന്റെ കിടപ്പുമുറിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്നു

Published : 25th January 2017 | Posted By: fsq

 

കൊല്ലം: കടപ്പാക്കട പത്രപ്രവര്‍ത്തക കോളനിയില്‍ വീടിന്റെ രണ്ടാംനിലയിലുള്ള കിടപ്പുമുറിയില്‍ നിന്ന് ആഭരണവും പണവും കവര്‍ന്നു.തൊട്ടടുത്തുള്ള ആളില്ലാത്ത വീട്ടിലും മോഷണശ്രമം നടന്നു. ജനയുഗം റസിഡന്റ് എഡിറ്റര്‍ പിഎസ് സുരേഷിന്റെ “നന്ദനം’ വീട്ടിലും സമീപത്തെ അന്തരിച്ച പത്രപ്രവര്‍ത്തകന്‍ ചാത്തന്നൂര്‍ മോഹന്റെ വീട്ടിലുമായിരുന്നു മോഷണം.സുരേഷിന്റെ വീടിന്റെ രണ്ടാംനിലയിലുള്ള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും വിദേശ കറന്‍സിയുമാണ് അപഹരിച്ചത്. അടുത്തിടെ ന്യൂസിലാന്‍ഡില്‍ നിന്ന് അവധിക്കുവന്ന പി എസ് സുരേഷിന്റെ മരുമകള്‍ ലക്ഷ്മി എസ് നായരുടെ സ്വര്‍ണാഭരണങ്ങളും വിദേശകറന്‍സിയുമാണ് നഷ്ടപ്പെട്ടത്. ബാഗിനുള്ളില്‍ പാസ്‌പോര്‍ട്ടും യാത്രാരേഖകളും മറ്റും ഉണ്ടായിരുന്നു. പോലിസ് എത്തി നടത്തിയ തിരച്ചിലില്‍ സമീപത്തെ വീട്ടിന്റെ മതിലിനോട് ചേര്‍ന്ന് ഇവ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ചാത്തന്നൂര്‍ മോഹന്റെ വീട്ടില്‍ ആള്‍ത്താമസമില്ലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. അലമാരകളും മറ്റും തകര്‍ത്തിട്ടുണ്ട്. സംഭവം അറിഞ്ഞയുടനെത്തിയ ഷാഡോ എസ്‌ഐ ടി ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പാസ്‌പോര്‍ട്ടും യാത്രാരേഖകളും ലഭിച്ചത്. വിവരമറിഞ്ഞ് എസിപി ജോര്‍ജ് കോശി, ഈസ്റ്റ് സിഐ മഞ്ജുലാല്‍, എസ്‌ഐ ജയകൃഷ്ണന്‍ എന്നിവരും സ്ഥലത്തെത്തി. വിരലടയാളവിദഗ്ദ്ധരും ഫൊറന്‍സിക് വിദഗ്ദ്ധരും ഡോഗ്‌സ്‌ക്വാഡും വീടുകളില്‍ പരിശോധന നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss