|    Feb 26 Sun, 2017 8:58 am
FLASH NEWS

കടന്നല്‍ ആക്രമണത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ക്ക് പരിക്ക്

Published : 23rd November 2016 | Posted By: SMR

ഗുരുവായൂര്‍: കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് പരിക്ക്. 38ാം വാര്‍ഡ് കൗണ്‍സിലര്‍ വിനോദ് കുമാറിനെയാണ് കടന്നലുകള്‍ ആക്രമിച്ചത്. വാര്‍ഡ് സഭയുടെ നോട്ടീസ് കൊടുക്കാന്‍ വീടുകളിലേക്ക് ബൈക്കില്‍ പോവുമ്പോള്‍ അടുത്തുള്ള തെങ്ങിലെ കടന്നലുകള്‍ ഇളകി ആക്രമിക്കുകയായിരുന്നു. താമരയൂര്‍ ഹരിദാസ് നഗറിനടുത്തു വച്ചാണ് സംഭവം. ബൈക്കില്‍ നിന്ന് വീണ വിനോദ് ഓടി അടുത്തുള്ള വീട്ടില്‍ കയറിയാണ് രക്ഷപ്പെട്ടത്. കൗണ്‍സിലറെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് കടന്നലുകളുടെ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക