|    Nov 19 Mon, 2018 12:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കടന്നല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Published : 8th November 2018 | Posted By: kasim kzm

പാവറട്ടി: പാവറട്ടി പെരുവല്ലൂര്‍ കുറ്റികാട്ട് കോള്‍പ്പടവില്‍ കടന്നല്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. എളവള്ളി സ്വദേശി പറങ്ങനാട്ട് ഭാസ്‌കരന്‍ (68) ആണു മരിച്ചത്. പരിക്കേറ്റ എളവള്ളി സ്വദേശികളായ മോഹനന്‍, തിലകന്‍ എന്നിവരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പെരുവല്ലൂരില്‍ കൃഷിപ്പണിക്കായി എത്തിയവരാണു കടന്നല്‍ ആക്രമണത്തിന് ഇരയായത്. ബണ്ടിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നും ഇളകിയെത്തിയ കടന്നല്‍ക്കൂട്ടം ഭാസ്‌കരനെയും കൂട്ടരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭാസ്‌കരന്‍ മരിച്ചു. മോഹനന്റെയും തിലകന്റെയും പരിക്ക് ഗുരുതരമല്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss