|    Dec 16 Sat, 2017 6:40 pm
FLASH NEWS
Home   >  Kerala   >  

കടന്തറപ്പുഴയില്‍ കാണാതായ ആറാമത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു.

Published : 21st September 2016 | Posted By: mi.ptk

കോഴിക്കോട്: കുറ്റിയാടി കടന്തറപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായവരില്‍ കിട്ടാനുള്ള അവസാനത്തെയാളുടെ മൃതദേഹവും കണ്ടെടുത്തു. പാറയുള്ളപറമ്പത്ത് രാജന്റെ മകന്‍ വിഷ്ണു(20)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൂഴിത്തോട് ജലവൈദ്യുതി പ്രദേശത്ത് നിന്നാണ് ദുരന്ത നിവാരണസേന മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കുറ്റിയാടി ഗവ.ആശുപത്രിയില്‍ എത്തിക്കും. ഇതോടെ ദുരന്തത്തില്‍ കാണാതായ അറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് കുറ്റിയാടി കടന്തറപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആറ് യുവാക്കളെ മലവെള്ളപ്പാച്ചിലില്‍പെട്ട് കാണാതായത്. ഇതില്‍ ഒരാളുടെ മൃതദേഹം ഞായറാഴ് രാത്രിയും മൂന്ന് പേരുടെ മൃതദേഹം തിങ്കളാഴ്ചയും കണ്ടെത്തിയിരുന്നു. വ്യാഴാഴ്ചയാണ് പൂഴിത്തോട് പവര്‍ഹൗസിന് സമീപത്ത് നിന്ന് ഒരാളുടെ മൃതദേഹം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss