|    Feb 18 Sun, 2018 2:34 pm
FLASH NEWS

കടത്തനാടിന് ആസ്വാദനവിരുന്നൊരുക്കി ബി സോണ്‍

Published : 8th February 2018 | Posted By: kasim kzm

കെ പി റയീസ്

വടകര: കടത്തനാടിന്റെ കാഴ്ചയിലേക്കും കേള്‍വിയിലേക്കും കലാസ്വാദനത്തിന്റെ മാരിവില്ലൊരുക്കി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി സോണ്‍ സ്‌റ്റേജ് മല്‍സരങ്ങള്‍ക്ക് തുടക്കം. ആദ്യ ദിനത്തില്‍ വിവിധ മല്‍സരങ്ങളുടെ ഫലങ്ങള്‍ പുറത്ത് വന്നതോടെ 118 പോയിന്റുമായി ഫാറൂഖ് കോളജാണ് മുന്നേറുന്നത്. 91 പോയിന്റുമായി ദേവഗിരി കോളജ് രാണ്ടാം സ്ഥാനത്തും, 32 പോയിന്റുമായി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് മീഞ്ചന്ത മൂന്നാം സ്ഥാനത്തുമുണ്ട്. കലാലയത്തിന്റെ സൗന്ദര്യം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് നല്‍കി കൊണ്ട് കലോല്‍ സവം നടക്കുന്ന മടപ്പള്ളി കോളജിലെ നിറഞ്ഞ കവിഞ്ഞ വേദികളില്‍ ഇന്നലെ നടന്ന കലാമല്‍സരങ്ങള്‍ കടത്തനാടിനന്റെ ആഘോഷവുമായി. കോല്‍ക്കളി, ദഫ്മുട്ട്, തിരുവാതിര, കുച്ചുപ്പുടി അടക്കമുള്ള ജനപ്രിയ ഇനങ്ങളിലായിരുന്നു ഇന്നലെ നടന്ന മല്‍സരങ്ങള്‍. എല്ലാ മല്‍സരങ്ങളിലും ശരാശരിയിലും മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss